മൂന്നാനി: മനയാനി തോമസ് ജോസഫ് (56) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ മൂന്നാനി തോട്ടത്തില്‍ കടവിലായിരുന്നു സംഭവം. മരുമകന്‍ ജോജിയോടൊപ്പം കുളിക്കാന്‍ പോയതായിരുന്നു. ജോജി കുളി കഴിഞ്ഞ് കയറിയപ്പോഴാണ് തോമസിനെ കാണാതായത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ നാട്ടുകാരെയും പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. ഒരു മണിക്കൂറത്തെ തിരച്ചിലിനെടുവിലാണ് തോമസിനെ കണ്ടെത്തിയത്. ഉടന്‍തന്നെ പാലാ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. മരം വെട്ട് തൊഴിലാളിയായിരുന്നു തോമസ്.
മരുമകനൊപ്പം കുളിക്കാനിറങ്ങിയ ഗൃഹനാഥന്‍ മീനച്ചിലാറ്റിൽ മുങ്ങി മരിച്ചു
