ലൈംഗിക ശേഷി വര്‍ദ്ധിപ്പിച്ചോ എന്നറിയില്ല കിം ജോങ്-ഉന്റെ യാത്ര തെക്കോട്ട് ആണെന്ന് ഉറപ്പായി.

ന്യൂഡല്‍ഹി: വടക്കന്‍ കൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്‍-ന്റെ ആരോഗ്യനില പരിശോധിക്കുന്നതിന് ആരോഗ്യ വിദഗ്ധരും ഡോക്ടര്‍മാരും നേതാക്കളും അടങ്ങുന്ന ഒരു സംഘത്തെ ചൈന വടക്കന്‍ കൊറിയയിലേക്ക് അയച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ കൊറിയയില്‍ നിന്നുള്ള എന്‍ കെ ഡെയിലി എന്ന വെബ്‌സൈറ്റ് ഏപ്രില്‍ 15 ന് ശേഷം പുറത്തുവിട്ട പല വാര്‍ത്തകളിലും കിമ്മിന്റെ വഷളായ ആരോഗ്യനിലയെ കുറിച്ച് പ്രതിപാദ്യമുണ്ടായിരുന്നു.

കോടിക്കണക്കിന് രൂപയാണ് ഇതിനായി രാജ്യം ചിലവഴിച്ചു കൊണ്ടിരുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ലൈംഗികശക്തി വര്‍ദ്ധിപ്പിക്കാനുള്ള സ്‌നേക്ക് വൈന്‍.


ചൈനയിലെ പരമ്പരാഗത നാട്ടുവൈദ്യത്തിലെ അപൂര്‍വ്വ വിധി പ്രയോഗിച്ചതാണ് കിമ്മിന്റെ ആരോഗ്യനില തകര്‍ത്തത് എന്നാണ് പുറത്തുവരുന്ന വിവരം. അമിത ഭക്ഷണവും മദ്യവും സിഗരറ്റും കിമ്മിന് ഒഴിച്ചുകൂടാന്‍ വയ്യാത്ത സുഖസൗകര്യങ്ങളായിരുന്നു. കോടിക്കണക്കിന് രൂപയാണ് ഇതിനായി രാജ്യം ചിലവഴിച്ചു കൊണ്ടിരുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ലൈംഗികശക്തി വര്‍ദ്ധിപ്പിക്കാനുള്ള സ്‌നേക്ക് വൈന്‍.

ചൈനക്കാരുടെ രഹസ്യ വൈദ്യ വിധിയാണ് ഇത്. നെല്ലോ ധാന്യമോ വാറ്റിയ കടുപ്പം കൂടിയ മദ്യത്തില്‍ വിഷ സര്‍പ്പത്തെ ഇട്ടുവെച്ച് അത് കുടിച്ചാല്‍ കൂടുതല്‍ ലൈംഗികശക്തി ഉണ്ടാകുമെന്നാണ് വിശ്വാസം. ഒട്ടേറെ സ്ത്രീകള്‍ക്കൊപ്പം രമിക്കുവാന്‍ കഴിയുമെന്നുമാണ് ചൈനീസ് പാരമ്പര്യവൈദ്യം പറയുന്നത്. വൈദ്യ ത്തിന്റെ പ്രയോഗക്ഷമത എന്തായിരുന്നാലും കുറെനാളുകളായി കിം ഈ ചികിത്സ പ്രയോഗിച്ചു വരികയായിരുന്നു.

കിമ്മിന് അകമ്പടി സേവിക്കാന്‍ സ്ത്രീകള്‍ മാത്രമടങ്ങിയ ഒരു സംഘമുണ്ട്. കടുത്ത സോഷ്യലിസ്റ്റ് മനോഭാവകാരനാണ് സ്ത്രീവിഷയത്തില്‍ കിം എന്ന് എന്‍ കെ ഡെയിലി നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. കിമ്മിന്റെ സോഷ്യലിസത്തില്‍ എല്ലാം തനിക്കുവേണ്ടി ഉള്ളതായിരിക്കണം എന്നാണ് അര്‍ത്ഥം. തരുണീമണികള്‍ മാത്രമടങ്ങിയ ബോഡിഗാര്‍ഡുമായുള്ള ഉല്ലാസങ്ങള്‍ക്ക് വിഘ്‌നം വരുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് പാമ്പിന്റെ വൈന്‍കുടി ആരംഭിച്ചത്.

അമിത അളവില്‍ സ്‌നേക്ക് വൈന്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് മസ്തിഷ്‌കത്തിന്റേയും ഹൃദയത്തിന്റേയും പ്രവര്‍ത്തനങ്ങളില്‍ കുഴപ്പം സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ട് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →