ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് മൂന്നിന് ശേഷവും ഉത്തര്‍പ്രദേശ് തുടരും.

ലക്‌നൗ ഇപ്പോഴത്തെ ലോക് ഡൗണ്‍ സമയ പരിധിയായ മെയ് 3 നു ശേഷവും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വന്തംനിലയില്‍ ലോക് ഡൗണ്‍ തുടരും. പൊതുസ്ഥലത്തും സ്വകാര്യ ഇടങ്ങളിലും ആളുകള്‍ കൂടിച്ചേരല്‍ നിരോധന ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു കൊണ്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മെയ് മൂന്നിന് ശേഷം താരതമ്യേന നിലവിലുള്ള ലോക ഡൗണ്‍ നിര്‍ദ്ദേശങ്ങളില്‍ ചെറിയ ഇളവുകള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നാണ് സൂചന. കേന്ദ്രസര്‍ക്കാരും മെയ് 3 നു ശേഷവും നേരിയ ഇളവുകളോടെ ലോക് ഡൗണ്‍ തുടരാന്‍ നിര്‍ദ്ദേശിക്കും എന്ന് ഇപ്പോള്‍ ബലപ്പെട്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിനു കാത്തുനില്‍ക്കാതെ ജൂണ്‍ 30 വരെ ആളുകളുടെ കൂടിച്ചേരല്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ തീരുമാനം അതാണ് വെളിവാക്കുന്നത്.
1621പേര്‍ക്കാണ് ഉത്തര്‍പ്രദേശില്‍ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 25 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, രാജ്യത്ത് കോവിഡ് മരണം 775 ആയി ഉയര്‍ന്നു. 24മണിക്കൂറിനിടെ 57 പേരാണ് രാജ്യത്ത് മരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →