ജനീവ: ലോകാരോഗ്യസംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡിന്റെ ചെയർപേഴ്സണായി ഇന്ത്യയുടെ പ്രതിനിധി എത്തുന്നു. മെയ് 22ന് സംഘടനയുടെ വാർഷിക സമ്മേളനത്തിൽ ആയിരിക്കും ജപ്പാനിൽ നിന്നും ഇന്ത്യ പദവി ഏറ്റെടുക്കുക. മൂന്നു വർഷമാണ് കാലയളവ്. ലോകാരോഗ്യ സംഘടനയുടെ മുമ്പിൽ ഒന്നാമത്തെ അജണ്ട കൊറോണ നിയന്ത്രിക്കുകയാണ്. ആ ദൗത്യം ഏറ്റെടുക്കുവാനും മുമ്പിൽ നിന്ന് നയിക്കുവാനും ഇന്ത്യയ്ക്ക് അവസരം ലഭിച്ചിരിക്കുകയാണ്.
ലോകാരോഗ്യ സംഘടനയുടെ എക്സിക്യുട്ടീവ് ബോർഡിന്റെ അധ്യക്ഷസ്ഥാനത്തേക്ക് ഇന്ത്യൻ പ്രതിനിധി എത്തുന്നു.
