കല്പറ്റ ഏപ്രിൽ 23: കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് തിരുവനന്തപുരത്ത് നിന്നും അദ്ധ്യാപിക അതിര്‍ത്തി കടന്നു. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയാണ് അതിര്‍ത്തി കടന്നത്. തലസ്ഥാനത്തെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സര്‍ക്കാര്‍ വാഹനത്തിലാണ് ഇവരെ അതിര്‍ത്തി കടത്തിയത്.
തിരുവനന്തപുരത്ത് നിന്നും കര്‍ണാടകയിലേക്ക് യാത്ര ചെയ്യാന്‍ അധ്യാപികയ്ക്ക് പോലീസ് പാസ് ലഭിച്ചിരുന്നു. എന്നാല്‍ ഈ പാസ് നല്കാന്‍ പൊലീസിന് അധികാരമില്ലെന്ന് വയനാട് കളക്ടര്‍ അദീല അബ്ദുള്ള പറഞ്ഞു. താമരശ്ശേരിയില്‍നിന്നാണ് വയനാട്ടിലെ ഉന്നത എക്സൈസ് ഉദ്യോഗസ്ഥന്‍ അധ്യാപികയെ എക്‌സൈസിന്റെ വാഹനത്തില്‍ കയറ്റിയത്.
അധ്യാപികയായ ഇവരുടെ ശിഷ്യരില്‍ ഉന്നത ഉദ്യോഗസ്ഥരുടെ മക്കളുണ്ട്. ഈ സ്വാധീനം ദുരുപയോഗ പ്പെടുത്തിയാണ് ഇവര്‍ അതിര്‍ത്തി കടന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വന്‍ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. സംഭവം ഗൗരവമായി അന്വേഷിക്കുമെന്ന് ജില്ലാഭരണകൂടവും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരും പറഞ്ഞു.