വൂഹാനിലെ കൊറോണ ബാധ സത്യസ്ഥിതി പുറത്തു കൊണ്ടു വരാന്‍ ശ്രമിച്ച പത്രപ്രവര്‍ത്തകയെ കൊല്ലുമെന്ന്

ബീജിംഗ്: ഒരു കോടിയോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വൂഹാന്‍ നഗരത്തെ മറ്റു സ്ഥലങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താനുണ്ടായ സാഹചര്യം വിവരിച്ചു കൊണ്ട് ഫേംഗ് ഫേംഗ് എഴുതിയ പരമ്പരയാണ് വൂഹാന്‍ ഡയറി. ഈ വാര്‍ത്താപരമ്പര ചൈനയിലെ ജനങ്ങള്‍ വായിച്ചിരുന്നു. പക്ഷെ, അതിന്റെ പേരില്‍ അന്ന് കുഴപ്പമൊന്നുമുണ്ടായില്ല. പിന്നീട് ഓണ്‍ലൈനില്‍ ഇത് ലഭ്യമായി. മറ്റു രാജ്യങ്ങളില്‍ എത്താന്‍ തുടങ്ങിയപ്പോള്‍ സംഗതി മാറി. പല കേന്ദ്രങ്ങളില്‍ നിന്നും വധഭീഷണി ഉണ്ടായിരിക്കുകയാണ്. 2019-ല്‍ എറ്റവും നല്ല പത്രപ്രവര്‍ത്തകയ്ക്കുള്ള സര്‍ക്കാര്‍ അവാര്‍ഡ് ഫേംഗ് ഫേംഗിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ വൂഹാന്‍ ഡയറി ലോകത്തിനു മുമ്പില്‍ എത്തിയതോടെ രാജ്യത്തെ അപമാനപ്പെടുത്തിയെന്ന ആക്ഷേപമാണ് ഫേംഗിന് ലഭിക്കുന്നത്. ഇപ്പോള്‍ അമേരിക്ക വരെയുള്ള രാജ്യങ്ങളെല്ലാം ചൈനയ്‌ക്കെതിരെ കയ്യുയര്‍ത്താന്‍ തുടങ്ങിയപ്പോള്‍ ഭീഷണി അധികമായി.

ചൈനയിലെ വൂഹാനില്‍ ആദ്യത്തെ കൊറോണ കേസ് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് റിപ്പേര്‍ട്ട് ചെയ്യപ്പെട്ടത്. ഫേംഗ് അന്നു മുതല്‍ വൂഹാന്‍ ഡയറി എഴുതാന്‍ തുടങ്ങി. ജനങ്ങളുടെ പേടിയും ആശങ്കയും ദേഷ്യവും പ്രതീക്ഷകളും എല്ലാം ഡയറിയില്‍ കുറിച്ചു. നഗരത്തിലെ ശാന്തവും ഉദാസീനവുമായ തടാകത്തെ പറ്റിയും അയല്‍വാസികള്‍ പരസ്പരം സഹായിക്കുന്നതിനെ പറ്റിയും വളരെ ഹൃദയസ്പര്‍ശിയായി എഴുതി.

ആശുപത്രികളില്‍ രോഗികളെ കിടത്താന്‍ സ്ഥലമുണ്ടായിരുന്നില്ല, വരുന്നവരെ ചികിത്സിക്കാതെ പറഞ്ഞു വിടാന്‍ തുടങ്ങി. ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കും ആവശ്യത്തിന് മാസ്‌ക് പോലും ഉണ്ടായിരുന്നില്ല. പല വിവരങ്ങളും സെന്‍സര്‍ ചെയ്തിട്ടാണ് പുറത്തു പോയിരുന്നത്.


അനുദിനം മരിച്ചു കൊണ്ടിരിക്കുന്ന ആളുകളെപറ്റി എഴുതിയപ്പോള്‍ ആരും പ്രതികരിച്ചില്ല, പക്ഷേ, സര്‍ക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാണിക്കാന്‍ തുടങ്ങിയതാണ് കുഴപ്പമുണ്ടാക്കിയത്. ആശുപത്രികളില്‍ രോഗികളെ കിടത്താന്‍ സ്ഥലമുണ്ടായിരുന്നില്ല, വരുന്നവരെ ചികിത്സിക്കാതെ പറഞ്ഞു വിടാന്‍ തുടങ്ങി. ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കും ആവശ്യത്തിന് മാസ്‌ക് പോലും ഉണ്ടായിരുന്നില്ല. പല വിവരങ്ങളും സെന്‍സര്‍ ചെയ്തിട്ടാണ് പുറത്തു പോയിരുന്നത്. ജനുവരി 28 മുതല്‍ ഏപ്രില്‍ 8 വരെ കഠിന നിയന്ത്രണമായിരുന്നു വൂഹാനില്‍. എന്നിട്ടും കൊറോണ വൈറസ് വൂഹാന്‍ നഗരത്തില്‍ നിന്നും ലോകം മുഴുവന്‍ വ്യാപിച്ചു.


വൂഹാന്‍ ഡയറിയുടെ ചില പേജുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. അമേരിക്കയിലെ ഹാര്‍പര്‍ കോളിന്‍സ് എന്ന കമ്പനി ഇത് പുസ്തമാക്കുന്നുണ്ട്. ജൂണില്‍ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. ‘ ഈ പുസ്തകം പുറത്തു വരണം. ആളുകള്‍ മനസിലാക്കണം. ഇതില്‍ നിന്നു ലഭിക്കുന്ന റോയല്‍റ്റി കൊറോണ മൂലം മരിച്ച കുടുംബത്തിന് ലഭ്യമാക്കണം.’ ഫേംഗ് ഫേംഗ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം