ന്യൂഡല്‍ഹി ഏപ്രിൽ 23: ഇന്ത്യയിലെ കോവിഡ് കേസുകള്‍ 21,000 കടന്നു. വ്യാഴാഴ്ച രാവിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് 21,393 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 681 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 16,454 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 4,257 പേര് രോഗമുക്തി നേടി. രാജ്യത്ത് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 5,652 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്.
മഹാരാഷ്ട്ര കഴിഞ്ഞാല്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഗുജറാത്തിലും ഡല്‍ഹിയിലുമാണ്. 2,407 പേര്‍ക്കാണ് ഗുജറാത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. 103 പേരാണ് ഇവിടെ മരിച്ചത്. ഡല്‍ഹി 2248 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 48 പേര് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചു മരിച്ചു.

