ഇറ്റലിയില്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പിന്നാലെ മരങ്ങള്‍ക്കും സൂക്ഷ്മാണു ബാധ

റോം: ഇറ്റലിയില്‍ മനുഷ്യനെ മാത്രമല്ല പകര്‍ച്ചവ്യാധി പിടിമുറുക്കിയിരിക്കുന്നത്. മരങ്ങള്‍ക്കിടയിലും സൂക്ഷ്മ ജീവികള്‍ മൂലമുള്ള പകര്‍ച്ചവ്യാധി. സൈല ഫസ്‌റ്റിഡിയോസ എന്ന ബാക്ടീരിയ ഇറ്റലിയിലെ ഒലിവ് മരങ്ങളെ കൂട്ടത്തോടെ ഇല്ലാതാക്കി ക്കൊണ്ടിരിക്കുകയാണ്. ഇറ്റലിയ്ക്ക് പുറമേ സൈല ബാക്ടീരിയയുടെ സാന്നിദ്ധ്യം സ്പെയിന്‍, ഗ്രീസ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലും സ്ഥിരീകരിച്ചു. ഇറ്റലിക്കാരുടെ കല്പ വൃക്ഷമാണ് ഒലീവ്. ഇപ്പോഴത്തെ രോഗബാധ ഇറ്റലിയുടെ കര്‍ഷക സമൂഹത്തിന്റെ ജീവിതം വഴിമുട്ടിക്കും.

20 ബില്യണ്‍ പൗണ്ട് നഷ്ടമായിരിക്കും യൂറോപ്പില്‍ ഒലിവ് മരങ്ങളെ വ്യാപിച്ചിരിക്കുന്ന ഈ ബാക്ടീരിയ കാരണം ഉണ്ടാകാന്‍ പോകുന്നതെന്ന് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു

20 ബില്യണ്‍ പൗണ്ട് നഷ്ടമായിരിക്കും യൂറോപ്പില്‍ ഒലിവ് മരങ്ങളെ വ്യാപിച്ചിരിക്കുന്ന ഈ ബാക്ടീരിയ കാരണം ഉണ്ടാകാന്‍ പോകുന്നതെന്ന് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ഷഡ്പദങ്ങള്‍ വഴിയാണ് ബാക്ടീരിയ ഒലിവ് മരങ്ങളില്‍ വ്യാപിക്കുന്നത്. രോഗം ബാധിച്ച മരങ്ങളെല്ലാം കൂട്ടത്തോടെ നശിക്കുന്ന തിനാല്‍ ഒലിവ് ഓയില്‍ അടക്കമുള്ള ഉത്പന്നങ്ങളുടെ വിലയും ഇനി കുതിച്ചുയരും.

ഭൂമിയിലെ മരങ്ങളെ ബാധിക്കാവുന്ന ഏറ്റവും അപകടകാരികളായ ബാക്ടീരിയകളിലൊന്നാണ് സൈല ഫ‌സ്‌റ്റിഡിയോസ.

നിലവില്‍ ഇതിന് പ്രതിവിധിയൊന്നും കണ്ടെത്തിയിട്ടില്ല. 2013ല്‍ ഇറ്റലിയിലെ പുലീയ മേഖലയിലാണ് ആദ്യമായി ഒലിവ് മരങ്ങളില്‍ ഈ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →