സര്‍വ്വകലാശാല പരീക്ഷകള്‍, തീരുമാനം പിന്നീട്

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളിലെ പരീക്ഷകള്‍ മെയ് 11 മുതല്‍ നടത്തുമെന്ന തീരുമാനം വിദ്യാഭ്യാസവകുപ്പ് പിന്‍വലിച്ചു. ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്തെ സാഹചര്യം പരിശോധിച്ച് സര്‍വ്വകലാശാലകള്‍ക്ക് തീരുമാനമെടുക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്. പരീക്ഷ നടത്തുന്നതിനെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് സര്‍ക്കാര്‍ പരീക്ഷാ തിയ്യതി തീരുമാനിച്ചതും വിദേശത്തുള്ള വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് എന്ന് മടങ്ങിയെത്തുമെന്ന കാര്യത്തില്‍ തീരുമാനമാകാത്തതും കണക്കിലെടുക്കാതെ പരീക്ഷാതീയ്യതികള്‍ തീരുമാനിച്ചത് പരാതികള്‍ക്ക് കാരണമായി. ഇതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്. അതേ സമയം മുടങ്ങിയ എസ്എസ്എല്‍സി പരീക്ഷ മെയ് മൂന്നാം വാരം നടത്താനാണ് തീരുമാനം. ഇന്ന് ചേരുന്ന ക്യൂഐപി യോഗത്തില്‍ ഗള്‍ഫിലെയും ലക്ഷദ്വീപിലെയും സാഹചര്യം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.

Share
അഭിപ്രായം എഴുതാം