ഗാന്ധിനഗര്‍: ഗുജറാത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. ഇന്ന് 94 പേര്‍ക്കാണ് ഗുജറാത്തില്‍ കൊറോണ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2,272 ആയി. ഗുജറാത്തിലെ 65 ശതമാനം കൊറോണ ബാധിതരും അഹമ്മദാബാദില്‍ നിന്നുള്ളവരാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. രണ്ടാം സ്ഥാനത്താണ് ഗുജറാത്ത്. കഴിഞ്ഞ രണ്ടാഴ്ചയായി ദിവസവും നൂറിലധികം പേര്‍ക്കാണ് കൊറോണ റിപ്പോര്‍ട്ട്. ഇന്ന് കൊറോണ സ്ഥിരീകരിച്ച 94 പേരും ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ നിന്നുള്ളവരാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ കൊറോണ പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്‌തേക്കാമെന്ന കടുത്ത ആശങ്കയിലാണ് അധികൃതര്‍.