ന്യൂഡല്‍ഹി :പട്ടികവര്‍ഗ വിഭാഗത്തിന് 100 ശതമാനം ജോലി സംവരണമെന്ന തീരുമാനം ഭരണഘടന വിരുദ്ധമെന്ന് സുപ്രീംകോടതി. 100% പട്ടിക വര്‍ഗ അധ്യാപകര്‍ക്ക് ജോലി നല്‍കിയ ആന്ധ്രാ പ്രദേശ്, തെലുങ്കാന സര്‍ക്കാരുകളുടെ നിയമനം റദ്ദാക്കികൊണ്ടായിരുന്നു സുപ്രീം കോടതി വിധി. സംവരണതത്വം ലംഘിച്ചതിനു ഇരു സര്‍ക്കാരുകള്‍ക്കും പിഴ ഈടാക്കുകയും ലംഘനത്തിനു മറുപടി നല്‍കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ അഞ്ച് അംഗ ബെഞ്ച് നിര്‍ദ്ദേശം നല്‍കി.