പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കോവിഡ്19 ടെസ്റ്റ് നടത്തി

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കോവിഡ്19 ടെസ്റ്റ് നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച ഈദ്ഹി ഫൗണ്ടേഷന്റെ ചെയര്‍മാന്‍ ഫൈസല്‍ ഈദ്ഹി കൊറോണ ദുരിതാശ്വാസ നിധിയിലേക്കുളള ചെക്ക് ഇമ്രാന്‍ ഖാന് നേരിട്ടെത്തി കൈമാറിയിരുന്നു. ഇദ്ദേഹത്തിന് പിന്നീട് കൊറോണ പോസിറ്റീവാണെന്ന് ടെസ്റ്റില്‍ കണ്ടെത്തി. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയെയും ടെസ്റ്റിന് വിധേയമാക്കിയത്. ഇദ്ദേഹത്തിന് ടെസ്റ്റ് നടത്തിയതായി അദ്ദേഹത്തിന്റെ പേഴ്‌സണല്‍ ഫിസിഷ്യന്‍ ഫൈസല്‍ സുല്‍ത്താന്‍ ചൊവ്വാഴ്ച അറിയിച്ചു. ഇമ്രാന്‍ ഖാന്‍ തന്നെയാണ് ഇപ്പോഴും രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതെന്നും ഇക്കഴിഞ്ഞ കാബിനറ്റ് യോഗത്തില്‍ അദ്ദേഹമായിരുന്നു അധ്യക്ഷസ്ഥാനം വഹിച്ചെതെന്നുമാണ് സ്ഥാനം വഹിച്ചെതെന്നുമാണ് റിപ്പോര്‍ട്ട് .പരിശോധനാ ഫലം അധികം വൈകാതെ പുറത്തുവരും. ഏപ്രില്‍ 15 ന് ഇസ്‌ലാമാബാദില്‍ വച്ച് ഇമ്രാന്‍ ഖാനുമായുളള കൂടിക്കാഴ്ചയ്ക്കു ശേഷം കഴിഞ്ഞ ആഴ്ചയാണ് തന്റെ പിതാവ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയതെന്ന് ഫൈസല്‍ ഈദ്ഹിയുടെ മകന്‍ സാദ് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ പിതാവ് ഇസ്‌ലാമാബാദിലാണുളളത്. അദ്ദേഹം സുഖം പ്രാപിച്ചു വരുന്നു. അദ്ദേഹത്തെ ഒരു ആശുപത്രിയിലും പ്രവേശിപ്പിച്ചില്ലെന്നും സ്വയം നിരീക്ഷണത്തിലായിരുന്നുവെന്നും മകന്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ 9,800 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 209 പേരാണ് ഇതുവരെ മരിച്ചത്. കൊറോണ വ്യാപനം തടയാന്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ റമദാന്‍ മാസത്തില്‍ പളളികള്‍ അടച്ചുപൂട്ടുമെന്ന് ഖാന്‍ മുന്നറിയിപ്പ് നല്‍കി.

Share
അഭിപ്രായം എഴുതാം