കോവിഡ് പോരാളികള്‍ക്ക് ആദരമായി പ്രത്യേക പോസ്റ്റല്‍ കവര്‍ പ്രകാശനം ചെയ്തു

തിരുവനന്തപുരം: കോവിഡ്-19 വൈറസില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന് സ്വജീവന്‍ പോലും അപകടത്തിലാക്കി മുന്നില്‍ നിന്നും പടപൊരുതുന്ന പോരാളികളെ  ആദരിക്കുന്നതിനായി തപാല്‍ വകുപ്പ്, കേരള സര്‍ക്കിള്‍ പ്രത്യേക പോസ്റ്റല്‍ കവര്‍ പുറത്തിറക്കി. കോവിഡിനെതിരായ പോരാട്ടത്തിലെ കര്‍മ്മപരിപാടികളാണ് കവറില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍ ആരോഗ്യ മന്ത്രി ശ്രീമതി കെ.കെ. ശൈലജക്ക് നല്‍കി  കവര്‍ പ്രകാശനം ചെയ്തു. കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ശ്രീമതി ശാരദാ സമ്പത്തും തപാല്‍ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും കവര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുത്തു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചടങ്ങ് നടന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →