ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു

റാഞ്ചി ഏപ്രിൽ 21: ഝാര്‍ഖണ്ഡില്‍ കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

റാഞ്ചിയിലാണ് സംഭവം. ലേക്ക് വ്യൂ ആശുപത്രിയില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രി കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് ചാടിയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് റാഞ്ചി പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ റിംസ് ട്രോമ സെന്ററിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഇയാളെ അസ്വസ്ഥനായാണ് കാണപ്പെട്ടിരുന്നതെന്ന് ക്വാറന്റൈന്‍ വാര്‍ഡിലെ മറ്റൊരു അന്തേവാസി പറഞ്ഞു. വീട്ടിലേക്ക് പോകണമെന്ന് നിരന്തരം ഇയാള്‍ ആവശ്യപ്പെട്ടിരുന്നതായും അന്തേവാസി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →