പത്തനംതിട്ടയിൽ ലോക്ക് ഡൗൺ ലംഘിച്ച് സൗജന്യ കിറ്റ് വിതരണം

പത്തനംതിട്ട ഏപ്രിൽ 20: ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച്‌ അവശ്യസാധനങ്ങളുടെ കിറ്റ് വിതരണം. പത്തനംതിട്ട വടശ്ശേരിയിലാണ് സംഭവം. ഇടത് മുന്നണിയുടെ നിയന്ത്രണത്തിലുള്ള സഹകരണ സംഘമാണ് കിറ്റുകള്‍ വിതരണം ചെയ്തത്. എന്നാല്‍ സൗജന്യ കിറ്റ് വിതരണത്തിന്റെ വാട്സാപ്പ് സന്ദേശം കണ്ട് അഞ്ഞൂറിലധികം ആളുകളാണ് ഇവിടേക്ക് കൂട്ടമായെത്തിയത്.

തുടര്‍ന്ന് പൊലീസ് എത്തിയാണ് ജനക്കൂട്ടത്തെ മടക്കി അയച്ചത്. നിലവില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഹോട്ട്‌സ്‌പോട്ടില്‍ വരുന്ന പഞ്ചായത്തിലാണ് ലോക്ക് ഡൗണ്‍ ലംഘിച്ച്‌ ആളുകള്‍ കൂട്ടം കൂടിയത്. കിറ്റുകളുടെ വിതരണം നിര്‍ത്തിവെച്ചതായും പോലീസ് അറിയിച്ചു.

അതേസമയം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ തൃശൂര്‍ ജില്ലയിലെ പലയിടങ്ങളിലും വാഹനങ്ങള്‍ നിരത്തിലിറങ്ങി. അവശ്യ സര്‍വീസ് അല്ലാതെ റോഡില്‍ ഇറങ്ങിയ ഇരട്ടയക്ക നമ്പര്‍ വാഹനങ്ങള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →