ലോക്ക്ഡൗണ്‍ ഇളവുകള്‍ തലവേദനയാക്കി ജനങ്ങള്‍ കൂട്ടത്തോടെ പുറത്തേക്ക്

തിരുവനന്തപുരം: കോറോണ വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി തടയുന്ന ഗവണ്‍മെന്റിനു തലവേദന സൃഷ്ടിച്ചത് ലോക്കഡൗണ്‍ ഇളവുകള്‍ പിന്‍വലിച്ചതുകൊണ്ട്. സംസ്ഥാനം ജില്ലകളെ 4 സോണാക്കി തിരിച്ച് ലോക്ക്ഡൗണ്‍ ഇളവുകള്‍ വരുത്തിയപ്പോള്‍ ജനങ്ങള്‍ സോണുകളൊന്നും കാര്യമാക്കാതെ പുറത്തേക്കിറങ്ങി. ഓറഞ്ച് ബിയിലുള്ള തിരുവനന്തപുരം ജില്ലയിലെ കോര്‍പ്പറേഷന്‍ പരിധി ഹോട്ട്‌സ്‌പോട്ടാണെന്നു പോലും വകവെക്കാതെ ജനങ്ങള്‍ പുറത്തിറങ്ങി. ഏപ്രില്‍ 24 നു ശേഷം ഇളവുകള്‍ അനുവധിക്കുന്ന എറണാകുളം ജില്ലയിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഗ്രീന്‍ സോണിലുള്ള ഇടുക്കി,കോട്ടയം ജില്ലകളില്‍ നാളെ മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക എന്ന് അധികാരികള്‍ അറിയിച്ചു. ‘ഇന്ന് ശുചീകരണത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്’ ഇടുക്കിയിലെ ജില്ലാ ഭരണകൂടം പറയുന്നതിങ്ങനെ. ഇളവുകളില്‍ ജനങ്ങള്‍ ലംഘനം നടത്തുമ്പോള്‍ അധികാരികള്‍ പൊതുസ്ഥിതി വിലയിരുത്തി നടപടി സ്വീകരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →