കോവിഡ് :19 പഞ്ചാബില്‍ ഒരു മരണം

ലുധിയാന : പഞ്ചാബില്‍ കോവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ലുധിയാന അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍ കോഹ്ലി (52) യാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ആദ്യത്തെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ ഫലം പോസ്റ്റീവായതിനെ തുടര്‍ന്ന് ലുധിയാനയിലെ എസ്.പി.എസ്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ഏപ്രില്‍ 11ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. അനില്‍ കോഹ്ലിയുടെ മരണവും കൂടിയായതോടെ പഞ്ചാബില്‍ ആകെ മരിച്ചവരുടെ എണ്ണം 14 ആയി. 202 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 27 പേരാണ് രോഗവിമുക്തരായിട്ടുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →