ഭക്ഷ്യ ധാന്യങ്ങളുടെ ലഭ്യത ഉറപ്പു വരുത്താന്‍ ഇരട്ടി സാധനങ്ങള്‍ വിതരണം ചെയ്ത് ഇന്ത്യന്‍ റെയില്‍വേ


ന്യൂഡല്‍ഹി: കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള ദേശീയ ലോക്ക് ഡൗണില്‍ അവശ്യസാധനങ്ങളായ ഭക്ഷ്യ ധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ലഭ്യത കൃത്യമായ ചരക്കു നീക്കത്തിലൂടെ ഇന്ത്യന്‍ റെയില്‍വേ ഉറപ്പു വരുത്തുകയാണ്. ഇന്ത്യയിലുടനീളമുള്ള വീടുകളിലെ അടുക്കളകള്‍ സാധാരണ നിലയില്‍ തന്നെ പ്രവര്‍ത്തിക്കുന്നതിനായി ഏപ്രില്‍ 17, 2020-ല്‍ 3601 വാഗണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ ആണ് വിതരണം ചെയ്തത്. (ഒരു വാഗണില്‍ 58 മുതല്‍ 60ടണ്‍ വരെ ചരക്കുണ്ടാകും)

മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 17 വരെയുള്ള ലോക്ക് ഡൌണ്‍ കാലയളവില്‍ 4.2 മെട്രിക് ടണ്‍ കൂടുതല്‍ ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കലയളവില്‍ 2.31 മെട്രിക് ടണ്‍ മാത്രമാണ് വിതരണം ചെയ്തത്.

കാര്‍ഷിക വിളകളായ ഭക്ഷ്യ ധാന്യങ്ങള്‍ കൃത്യമായി ഏറ്റെടുത്ത് സമയ ബന്ധിതമായ വിതരണം ലക്ഷ്യമാക്കിയാണ് ഈ നടപടികള്‍. വാഗണുകളില്‍ സാധനങ്ങള്‍ കയറ്റുതക, യഥാസ്ഥലത്ത് എത്തിക്കുക, ഇറക്കുക എന്നീ പണികള്‍ യാതൊരു തടസവും കൂടാതെ നടക്കുന്നുണ്ട്. പെട്ടെന്ന് കേടാകുന്ന ചരക്കുകളായ പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, പാലുല്‍പ്പന്നങ്ങള്‍, വിത്തുകള്‍ എന്നിവയുടെ വിതരണത്തിനായി ഇന്ത്യന്‍ റെയില്‍വേ 65 പ്രത്യേക റൂട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ഏപ്രില്‍ 17 വരെ 66 റൂട്ടുകള്‍ കണ്ടെത്തി പ്രത്യേക ടൈം ടേബിള്‍ പ്രകാരം ട്രെയിനുകള്‍ സര്‍വീസ് നടത്തുകയും ചെയ്യുന്നു. കൂടുതല്‍ പാര്‍സലുകള്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് കഴിയുന്നത്ര സ്ഥലങ്ങളില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →