ജനീവ ഏപ്രിൽ 18: കോവിഡ് 19നെ നേരിടാന്‍ ആഗോള തലത്തില്‍ ഐക്യദാര്‍ഢ്യം വേണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോറാണിയോ ഗുട്ടെറസ്. ഇന്ത്യയെ പോലെ എല്ലാ രാജ്യങ്ങളും മറ്റ് രാജ്യങ്ങളെ സഹായിക്കാന്‍ സന്നദ്ധരാകണം. കൊറോണ കാലത്ത് മറ്റ് രാജ്യങ്ങള്‍ക്ക് സഹായം നല്‍കിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്തു.
ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിനെപ്പറ്റിയുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹമെന്ന് വക്താവ് സ്റ്റീഫന്‍ ഡുജാറിക് പറഞ്ഞു.
കോവിഡ് രോഗികളെ ചികിത്സിക്കുന്നതില്‍ ഫലപ്രദമെന്ന് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ ശുപാര്‍ശ ചെയ്യുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്ന് ഇന്ത്യ വിവിധ രാജ്യങ്ങള്‍ക്ക് നല്‍കിയതിനെ പരോക്ഷമായി പരാമര്‍ശിക്കുകയായിരുന്നു ഗുട്ടറസ്.

