കോവിഡ് 19 കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ശ്രീ അമിത് ഷാ വിലയിരുത്തി

ന്യൂഡല്‍ഹി: കോവിഡ് 19 പകര്‍ച്ചവ്യാധിയെ ചെറുക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ച കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രീ അമിത് ഷാ വിലയിരുത്തി.

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കോവിഡ് 19 പകര്‍ച്ചവ്യാധിയെ ചെറുക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ച കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം വിലയിരുത്താന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ആഭ്യന്ത മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷത വഹിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് 19 സ്ഥിതിഗതികള്‍ സംബന്ധിച്ച് കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥരുമായി ആഭ്യന്തരമന്ത്രി ആശയവിനിമയം നടത്തുകയും അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും അവര്‍ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

പകര്‍ച്ചവ്യാധിയ്ക്കെതിരെ പോരാടുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. സംസ്ഥാനങ്ങളുമായി മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുമായി ചേര്‍ന്ന് പ്രതിരോധപ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ആഭ്യന്തര സഹമന്ത്രിമാരായ ശ്രീ നിത്യാനന്ദ് റായ്, ശ്രീ ജി കിഷന്‍ റെഡ്ഡി തുടങ്ങിയവരും കണ്‍ട്രോള്‍ റൂമിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. സാമൂഹ്യ അകല മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് യോഗം ചേര്‍ന്നത്.

Share
അഭിപ്രായം എഴുതാം