ന്യൂഡല്‍ഹി ഏപ്രിൽ 18: പ്രധാനപ്പെട്ട വിഷയങ്ങളില്‍ നയം രൂപീകരിക്കുന്നതിനും സമകാലിക വിഷയങ്ങളില്‍ നയം രൂപീകരിക്കുന്നതിനും വേണ്ടി ഉപദേശക സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്. 11 അംഗ ഉപദേശക സമിതിയെ ആണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയോഗിച്ചത്.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ചെയര്‍മാനും രണ്‍ദീപ് സിങ് സുര്‍ജേവാല കണ്‍വീനറുമായ സമിതിയാണ് ദിവസേന വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തി നിലപാടുകള്‍ക്കു രൂപം നല്‍കുക.
സമിതിയിലെ മറ്റ് അംഗങ്ങള്‍- രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പി. ചിദംബരം, മനിഷ് തിവാരി, ജയ്റാം രമേഷ്, പ്രവീണ്‍ ചക്രവര്‍ത്തി, ഗൗരവ് വല്ലഭ്, സുപ്രിയ ശ്രീനാഥ്, രോഹന്‍ ഗുപ്ത തുടങ്ങിയവരാണ്.