ന്യൂഡല്‍ഹി ഏപ്രിൽ 18: രാജ്യത്ത് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കാനിരിക്കെ മേയ് നാല് മുതല്‍ ആഭ്യന്തര ബുക്കിങ്ങുകള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു തുടങ്ങിയ രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കുള്ള ബുക്കിംഗ് ആണ് എയര്‍ ഇന്ത്യ മെയ് നാല് മുതല്‍ ആരംഭിക്കുക.
അതേസമയം അന്താരാഷ്ട്ര സര്‍വീസുകള്‍ ജൂണ്‍ ഒന്നു മുതലേ ആരംഭിക്കുകയുള്ളുവെന്നും കമ്പനി വ്യക്തമാക്കി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച് 25നാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.