ജേക്കബ് തോമസിനെതിരെ അനധികൃത സ്വത്ത്‌ സമ്പാദനത്തിന് കേസെടുക്കാൻ സർക്കാർ അനുമതി

തിരുവനന്തപുരം ഏപ്രിൽ 17: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനത്തില്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി. ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേസ് വിജിലന്‍സിന് കൈമാറണം എന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.
തമിഴ്നാട്ടിലെ ബിനാമി സ്വത്ത് ഇടപാടില്‍ ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു.

ജേക്കബ് തോമസ് ഇതിനെതിരെ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയിരുന്നു.

സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തില്‍ തമിഴ്നാട്ടിലെ ഭൂമിയെ കുറിച്ച്‌ ജേക്കബ് തോമസ് പറയുന്നുണ്ട്. അതിനാല്‍ ഈ ഭൂമി അനധികൃത സ്വത്തായി കാണാമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ശുപാര്‍ശ. മേയ് 31ന് വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കം. നാളെ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യും. പുതിയ കേസെടുത്താല്‍ ജേക്കബ് തോമസിനെ സര്‍ക്കാരിന് വീണ്ടും സസ്പെന്‍ഡ് ചെയ്യാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →