ന്യൂഡൽഹി ഏപ്രിൽ 13: രാജ്യത്ത് കൊറോണ സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തില്‍ വര്‍ധനവ്. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, പൂനെ, ചെന്നൈ അടക്കമുള്ള നഗരങ്ങളില്‍ രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമടക്കം രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം പടരുന്നത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കും. ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ചില ആശുപത്രികള്‍ താല്‍ക്കാലികമായി പൂട്ടിയിട്ടുണ്ട്.
ഡല്‍ഹിയില്‍ രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം അമ്പതിനോട് അടുത്തു. എല്‍എന്‍ജെപിയിലെ അസി. നേഴ്സിംഗ് സൂപ്രണ്ടിനും, ഡല്‍ഹി കാന്‍സര്‍ സെന്ററിലെ ലാബ് ജീവനക്കാരും ഇന്ന് രോഗം സ്ഥിരീകരിച്ചു.

