മുൻ ഇറ്റാലിയൻ ഒളിമ്പിക് ഓട്ടക്കാരൻ ഡൊണാറ്റോ കോവിഡ് ബാധിച്ച് മരിച്ചു

റോം ഏപ്രിൽ 10: ഇറ്റാലിയൻ മുൻ മധ്യദൂര ഓട്ടക്കാരൻ ഡൊണാറ്റോ സാബിയ (56) കോവിഡ് 19 ബാധിച്ച് മരിച്ചു. സാബിയയുടെ അച്ഛനും ഏതാനും ദിവസം മുൻപ് കോവിഡ് 19 ബാധിച്ച് മരിച്ചിരുന്നു.

കൊറോണ ബാധിച്ച് ഏതാനും ദിവസങ്ങളായി ജന്മദേശമായ തെക്കൻ ഇറ്റലിയിലെ ബാസിലിക്കാറ്റയിലെ സാൻ കാർലോയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇറ്റാലിയൻ ഒളിമ്പിക് കമ്മിറ്റിയാണ് സാബിയയുടെ മരണവിവരം പുറത്തുവിട്ടത്. ലോകത്തെയാകെ പിടിച്ചുകുലുക്കിയ കോവിഡ് 19 ബാധിച്ചു മരിക്കുന്ന ആദ്യ ഒളിമ്പ്യനാണ് സാബിയയെന്ന് ഒളിമ്പിക് കമ്മിറ്റി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →