കായംകുളത്ത്‌ 2500 കിലോ പഴകിയ മത്സ്യം പിടികൂടി

ആലപ്പുഴഏപ്രിൽ 8: കായംകുളത്ത് രണ്ടായിരത്തി അഞ്ഞൂറ് കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി. എരുവയിലെ സുനീർ കട്ടിശ്ശേരി എന്നയാളുടെ വീട്ടിൽ നിന്ന് വിൽക്കാനായി കൊണ്ടുപോകുകയായിരുന്ന മത്സ്യമാണ് പിടിച്ചെടുത്തത്. കായംകുളം പോലീസും നഗരസഭാ ആരോഗ്യ വിഭാഗവും ചേർന്ന് ഇന്നലെ രാത്രി വൈകിയാണ് മത്സ്യം പിടികൂടിയത്.

ഫോർമാലിൻ കലർത്തിയ മത്തി, ചൂര തുടങ്ങിയ മീനിന് മാസങ്ങളുടെ പഴക്കമുണ്ടെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →