ന്യൂഡൽഹി ഏപ്രിൽ 8: ഇന്ത്യയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 5,274 ആയി. മരണം 149 ആയി. 411 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം 1000 കടന്നു. തമിഴ്നാട്ടിൽ 664, ഡൽഹിയിൽ 546 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തു.
ഉത്തർപ്രദേശിൽ 314 പേർക്കും രാജസ്ഥാനിൽ 304 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ ഇന്ന് 9 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 345 ആയി.
