കടപ്പയിലെ നവജാത ശിശുക്കള്‍ക്ക് ‘പേരിലെന്നും കൊറോണ’

ആന്ധ്രപ്രദേശ്: ആന്ധ്ര പ്രദേശിലെ കടപ്പ ജില്ലയില്‍ പിറന്ന നവജാത ശിശുക്കള്‍ക്കാണ് കൊറോണ വൈറസ്സിന്റെ പേര് നല്‍കിയിരിക്കുന്നത്. കടപ്പയിലെ വെള്ളാമ്പള്ളിയില്‍ രമാദേവിക്കും ശശികലക്കും പിറന്ന കുഞ്ഞുങ്ങള്‍ക്ക് കൊറോണ കുമാര്‍ എന്നും കൊറോണകുമാരി എന്നും പേരു നല്‍കിയത്. ഏപ്രില്‍ 4നാണ് ഇരുവരും വെള്ളാമ്പള്ളിയിലെ എസ്.എഫ്. ആശുപത്രിയില്‍ പ്രസവിച്ചത്. എല്ലാവരും കൊറോണ വൈറസ്സിനെ കുറിച്ച് ഭയപ്പെടുന്നു എന്നും ഇതിനെ കുറിച്ച് ഒരു അവബോധം ഉണ്ടാക്കിയെടുക്കുകയും ചെയ്യണം എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പേരുകള്‍ നിര്‍ദ്ദേശിച്ചതെന്ന് ഇവരെ ശുശ്രൂഷിച്ച ഡോക്ടര്‍ ഷെയ്ക് ഫകയര്‍ ബാഷ പറഞ്ഞു. ഈ പേരുകള്‍ ഇഷ്ടമായെന്നും ഒരു കുഞ്ഞിന്റെ പിതാവ് അഭിപ്രായപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →