ന്യൂഡൽഹി ഏപ്രിൽ 5: പ്രധാനമന്ത്രി നരേന്ദ്രമോദി 2020 ഏപ്രിൽ 3ന് രാജ്യത്തെ ജനങ്ങളെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തിരുന്നു. കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു മോദിയുടെ വീഡിയോ സന്ദേശം. ഏപ്രിൽ 5ന് രാത്രി 9 മണിക്ക് മെഴുകുതിരി, മൺചിരാത്, മൊബൈൽ ഫ്ലാഷ്, ടോർച് എന്നിവ തെളിയിക്കണമെന്ന് മോദി ആഹ്വാനം ചെയ്തിരുന്നു. കൊറോണ മഹാമാരി സൃഷ്ടിച്ച ഇരുട്ടിനെതിരായാണ് ഇങ്ങനെ ചെയ്യാൻ മോദി പറഞ്ഞത്.
മോദിയുടെ ആഹ്വാനത്തോട് രാജ്യത്തെ ജനങ്ങൾ നന്നായി പ്രതികരിച്ചു. ഏപ്രിൽ 5ന് 9 മണിക്ക് ഇന്ത്യ എങ്ങനെയുണ്ടാകുമെന്ന ആകാശചിത്രം ജനങ്ങൾ പങ്കുവെയ്ക്കാൻ തുടങ്ങി. നാസ എടുത്ത ഇന്ത്യയുടെ പഴയ ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ജനങ്ങൾ ഈ വ്യാജ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നു.
ജനത കർഫ്യൂ സമയത്ത് ആരോഗ്യ പ്രവർത്തകർക്കും മറ്റ് സന്നദ്ധപ്രവർത്തകർക്കുമായി പാത്രങ്ങൾ കൊട്ടിയും കൈ അടിച്ചും ശബ്ദം ഉണ്ടാക്കാൻ മോദി ആഹ്വാനം ചെയ്തിരുന്നു. ഇതിനെതിരെയും വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു.

