കോവിഡ് സഹായം പാക് അഭിനിവേശ കാശ്മീരിന് ഇല്ല; ഇമ്രാൻ ഖാന്റെ വിവേചനം പ്രതിഷേധമാകുന്നു

ന്യൂഡൽഹി ഏപ്രിൽ 3: പാക് അഭിനിവേശ കശ്മീരിലെ കൊറോണ രോഗികൾക്കും ദുരിതം അനുഭവിക്കുന്നവർക്കും വൈദ്യസഹായവും ചികിത്സയും എത്തുന്നില്ല. പാകിസ്താനിലെ വൈറസ് വ്യാപനത്തിൽ 30തിലധികം ആളുകൾ മരിച്ചു. 2000തിലധികം ആളുകൾക്ക് രോഗബാധ സ്ഥിരീകരിച്ചു. പാക്കിസ്ഥാൻ കൈ അടക്കിവെച്ചിരിക്കുന്ന കശ്മിരിലെ ഭാഗത്തും കോവിഡ് എത്തികഴിഞ്ഞു. ചൈനയുടെ അടുത്ത മിത്ര രാജ്യമാണ് പാകിസ്ഥാൻ. കോവിഡിന്റെ പ്രഭവകേന്ദ്രം ചൈനയാണ്. അതിനെ നേരിട്ട അടിസ്ഥാനത്തിൽ അവരുടെ സഹായമെത്തുന്നുണ്ട്.എന്നാൽ ഇവരുടെ സഹായവും സേവനവും പാക് അഭിനിവേശ കശ്മീർ ഒഴികെയുള്ള പ്രദേശങ്ങളിലാണ് വിന്യസിച്ചിരിക്കുന്നത് എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. തുടർന്ന് പാക് അഭിനിവേശ കശ്മീരിലെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തുണ്ട്.


കൊറോണ വൈറസ് ലോകത്തെയും രാജ്യത്തെയും ഇന്ത്യയെയും പാകിസ്താനെയും ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്ക വീണ്ടും കശ്മീർ പ്രശ്നം ഉന്നയിക്കാനാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ശ്രെമിക്കുന്നത്. പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം മോദിക്കും കേന്ദ്രസർക്കാരിനുമെതിരെ ആക്ഷേപങ്ങൾ ഉന്നയിച്ചു. ജമ്മു കശ്മീരിലെ ജനസംഖ്യയുടെ സംതുലനം അട്ടിമറിക്കാനാണ് കേന്ദ്രസർക്കാർ ശ്രെമിക്കുന്നതെന്നായിരുന്നു ഇമ്രാൻ ഖാന്റെ ആക്ഷേപം. അവിടത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ അല്ലാതാക്കി മാറ്റാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാകുകയാണ് ഇന്ത്യ ചെയ്യുന്നതെന്നും ആരോപിച്ചു. കൊറോണ പ്രതിസന്ധിക്കിടയിലും പാകിസ്ഥാനിലെ ജനങളുടെ വികാരം അനുകൂലമാക്കാൻ വേണ്ടി ഇന്ത്യയ്ക്കെതിരെ വിരുദ്ധ അഭിപ്രായങ്ങൾ വിളമ്പുന്ന ശൈലിയാണ് ഖാൻ സ്വീകരിച്ചത്. കോവിഡ് അടക്കമുള്ള ദുരന്തങ്ങൾ വ്യാപിക്കുമ്പോൾ അവിടത്തെ ജനങ്ങളുടെ വികാരം സർക്കാരിനെതിരെ നീങ്ങുന്നത് തടയാനായി കശ്മീർ പ്രശ്നം ഉയർത്തി ഇന്ത്യ ഗവണ്മെന്റിനെ ആക്രമിക്കുകയും ഇന്ത്യയിലെ ഗവണ്മെന്റ് ഹിന്ദു വർഗീയ ഗവണ്മെന്റ് ആണെന്ന് ആക്ഷേപികുകയും ചെയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →