ലക്നൗ ഏപ്രിൽ 3: ഉത്തർപ്രദേശിൽ 46 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 172 ആയി. വ്യാഴാഴ്ച രാത്രി വരെ 126 പേർക്കായിരുന്നു രോഗം സ്‌ഥിരീകരിച്ചത്.
ഡൽഹിയിലെ തബ് ലീഗ് ജമാഅത് യോഗത്തിൽ പങ്കെടുത്തവർക്ക് രോഗം സ്ഥിരീകരിച്ചതാണ് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വർധിക്കാൻ കാരണമെന്ന് വൃത്തങ്ങൾ അറിയിച്ചു.

