ന്യൂഡൽഹി ഏപ്രിൽ 3: നോവെൽ കൊറോണ വൈറസ് ശ്വാസകോശത്തിനെയും ഹൃദയത്തിനെയും നശിപ്പിക്കും. കോവിഡ് 19 രോഗികളിൽ കുറച്ച് പേരുടെ തലച്ചോറിനും ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടമാർ സ്ഥാപിക്കുന്നു.
കോവിഡ് 19 ബാധിച്ച 50 വയസുകാരനിൽ തലച്ചോറിന് ബാധിക്കുന്ന അക്യൂട്ട് നെക്രോടൈസിങ് എൻസെഫലോപ്പതി (എഎൻഇ) കണ്ടെത്തിയതായി ഡോക്ടർമാർ. തലച്ചോറിന് നാശം സംഭവിക്കുന്നതിനാൽ ഓർമ്മയ്ക്കും തകരാറുണ്ടാകും. സംസാരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ ബുദ്ധിമുട്ടുണ്ടാകും. ഹെൻറി ഫോർഡിലെ ഡോക്ടർമാരാണ് ഇത് സംബന്ധിച്ച ആദ്യ കേസ് റിപ്പോർട്ട് പ്രസിദ്ധികരിച്ചത്. രോഗികളുടെ മനസികനിലയിൽ പെട്ടന്നുള്ള മാറ്റം നിരീക്ഷിക്കണമെന്ന് ലോകത്താകെമാനമുള്ള ഡോക്ടർമാരോടായി ഇവർ പറയുന്നു. ഹെൻറി ഫോർഡിലെ നാഡീരോഗ ചികിത്സാവിദഗ്ദ്ധയായ ഡോ എലിസാ ഫോറി മെഡിക്കൽ സംഘത്തിൽ ഭാഗമായിരുന്നു .