മലപ്പുറം ഏപ്രിൽ 2: കോവിഡ് 19 ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡെല്‍ഹിയിലെ നിസാമുദ്ദീനില്‍ സമ്മേളനത്തില്‍ പങ്കെടുത്ത 23 പേര്‍ ജില്ലയില്‍ പ്രത്യേക നിരീക്ഷണത്തില്‍. ഇവരില്‍ രണ്ടുപേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡിലും 21 പേര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. മാര്‍ച്ച് ഏഴ് മുതല്‍ 10 വരെ നടന്ന പരിപാടിയില്‍ പങ്കെടുത്തവരാണിവര്‍.
മാര്‍ച്ച് 15 മുതല്‍ 18 വരെ നിസാമുദ്ദീനില്‍ നടന്ന പരിപാടിയില്‍ ജില്ലയില്‍ നിന്ന് നാലു പേരാണ് പങ്കെടുത്തത്. ഇവര്‍ ഡെല്‍ഹിയില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുകയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.