ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം നൽകാനുള്ള സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കൊ​ച്ചി ഏപ്രിൽ 2: മ​ദ്യാ​സ​ക്തി​യു​ള്ള​വ​ര്‍​ക്കു ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്‍ മ​ദ്യം ന​ല്‍​കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ന് ഹൈ​ക്കോ​ട​തി സ്റ്റേ. ​മൂ​ന്നാ​ഴ്ച​ത്തേ​ക്കാ​ണ് ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്ത​ത്. ഉ​ത്ത​ര​വി​നെ​തി​രേ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ന​ട​പ​ടി.

ലോ​ക്ക് ഡൗ​ണി​നെ​ത്തു​ട​ര്‍​ന്നു ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ മ​ദ്യ​വി​ല്പ​ന​ശാ​ല​ക​ള്‍ അ​ട​ച്ച​തു മൂ​ല​മാ​ണ് മ​ദ്യാ​സ​ക്തി​യു​ള്ള​വ​ര്‍​ക്ക് മ​ദ്യം ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​ത്ത​ര​മൊ​രു ഉ​ത്ത​ര​വ് നി​യ​മ​വി​രു​ദ്ധ​വും അ​ധാ​ര്‍​മി​ക​വു​മാ​ണെ​ന്നും ഐ​എം​എ ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Share
അഭിപ്രായം എഴുതാം