കോവിഡ് 19: ആയുർവേദ പ്രോട്ടോകോൾ അനുസരിച്ച് കർമ്മ പരിപാടികൾ ആവിഷ്കരിച്ചു

തൃശൂർ ഏപ്രിൽ 2: പ്രതിരോധ ശക്തിക്കും കൊറോണ വിമുക്തരായവരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനും ആയുർവേദത്തിന് എന്തെല്ലാം ചെയ്യാൻ കഴിയുമെന്നതിൽ ദേശീയതലത്തിൽ ഒരു പ്രോട്ടോകോൾ രൂപീകരിക്കാനുള്ള കേന്ദ്ര സംസ്ഥാന ഗവണ്മെന്റിന്റെ തീരുമാനത്തെ പ്രൈവറ്റ് ആയുർവേദ മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ (പമ്പ) സ്വാഗതം ചെയ്തു. അത്തരം ഒരു പ്രോട്ടോകോൾ ലഭ്യമായാലുടനെ എല്ലാ ആയുർവേദ ഡോക്ടർമാരിൽ എത്തിക്കുന്നതിനും കർമ്മ പരിപാടികൾ ആവിഷ്കരിക്കുന്നതിനും സംഘടന നേതൃത്വം നൽകുമെന്ന് ഡോക്ടർസ് സംഘടനയുടെ പ്രസിഡന്റ്‌ ഡോക്ടർ കൃഷ്ണദാസ് പി, ജനറൽ സെക്രട്ടറി ഡോക്ടർ ശ്യാം മോഹൻ എന്നിവർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →