യുഎഇയിൽ രാത്രി പുറത്തിറങ്ങാനുള്ള അനുമതി റദ്ദാക്കി

ദുബായ് ഏപ്രിൽ 1: യുഎഇയിൽ രാത്രി പുറത്തിറങ്ങുന്നതിന് നൽകിയ അനുമതി റദ്ദാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി അണുനശീകരണം നടക്കുന്ന ഏപ്രിൽ 5 വരെ രാത്രി 8 മണിമുതൽ രാവിലെ 6 വരെ മുൻകൂർ അനുമതിയോടെ യാത്ര ചെയ്യാമായിരുന്നു. അതാണിപ്പോൾ റദ്ദാക്കിയത്.

അനുമതിക്കായി ഏർപ്പെടുത്തിയ ആപ്പ്, വെബ്സൈറ്റ് ലിങ്ക് എന്നിവ എടുത്തു കളഞ്ഞു. പ്രതിരോധ നടപടികൾക്കായി നിയന്ത്രണം ശക്തമാക്കണം എന്നതിന്റെ അടിസ്ഥാനത്തിലാണ് രാത്രി യാത്രയ്ക്ക് നൽകിയിരുന്ന പെർമിറ്റ് എടുത്തു കളഞ്ഞത്. അണുനശീകരണം നടക്കുന്ന സമയത്ത് ഭക്ഷണം, മരുന്ന് എന്നീ അടിയന്തര ഘട്ടത്തിൽ മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ എന്നും ഭരണകൂടം നിർദ്ദേശിച്ചു.

അവശ്യ സേവനങ്ങളെ മാത്രമാണ് നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. പകൽസമയത്ത് പോലും അനാവശ്യമായി പുറത്തിറങ്ങരുതെന്ന കർശന നിർദ്ദേശം ഉണ്ട്. ശക്തമായ പരിശോധനയാണ് ഇക്കാര്യത്തിൽ രാജ്യത്ത് നടക്കുന്നത്. നിയമലംഘനത്തിന് കനത്ത പിഴയാണ് ചുമത്തുക.


‎‎‎

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →