ലോകത്ത്‌ കോവിഡ് മരണം 32, 000, അസുഖബാധിതർ 6.83 ലക്ഷം

ന്യൂഡൽഹി മാർച്ച്‌ 29: ആഗോളതലത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 32,000 കടന്നു. വൈകിട്ട് 6.30 വരെയുള്ള കണക്കുകൾ പ്രകാരം 32,137 പേരാണു മരിച്ചത്. ആകെ രോഗബാധിതർ 6,83,420. രോഗമുക്തി നേടിയവർ 1,46,396. സ്പെയിനിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 838 പേരാണു മരിച്ചത്. സ്പെയിനിൽ ഒരു ദിവസത്തെ ഏറ്റവും വലിയ മരണനിരക്കാണ് ഇത്. ഇതോടെ രാജ്യത്താകെ മരിച്ചവരുടെ എണ്ണം 6,528 ആയി. 78,797 പേർക്കു രോഗം സ്ഥിരീകരിച്ചു.

യൂറോപ്പിലെ ആകെ മരണം 20,000 കടന്നു. ഇറ്റലിയിലും സ്പെയിനിലുമാണു കൂടുതൽ മരണങ്ങൾ. ഇറാനിൽ ‍ഞായറാഴ്ച 123 പേർ മരിച്ചതോടെ മരണസംഖ്യ 2,640 ആയി. 38,309 പേർക്കു രോഗം സ്ഥിരീകരിച്ചു. ജർമനിയിൽ ഇതുവരെ രോഗം ബാധിച്ചു മരിച്ചത് 389 പേരാണ്. 52,547 പേർക്കു സ്ഥിരീകരിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾക്കു കോവിഡ് സ്ഥിരീകരിച്ച യുഎസിൽ രോഗികളുടെ എണ്ണം 123,781 ആയി. 2229 പേരാണ് മരണത്തിനു കീഴടങ്ങിയത്.


‎‎‎

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →