ഫ്രാങ്ക്ഫർട്ട് മാർച്ച് 29: ജർമ്മനിയിലെ ഒരു സംസ്ഥാനത്തിലെ ധനമന്ത്രി തോമസ് ഷേഫറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഹെസ്സ സംസ്ഥാനത്തിന്റെ ധനമന്ത്രിയാണ് തോമസ് ഷേഫർ. കോവിഡ് 19 മൂലമുണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയിലുള്ള ആശങ്കയാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.
സാമ്പത്തിക രംഗത്തുണ്ടാകാനിടയുള്ള പ്രതികൂലസാഹചര്യങ്ങളെ കുറിച്ച് കടുത്ത ആശങ്കയിലായിരുന്നു ഷേഫർ എന്ന് മുഖ്യമന്ത്രി വോൾക്കാർ ബോഫിയർ പറഞ്ഞു. തോമസ് ഷേഫറിനെ (54) ശനിയാഴ്ചയാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.