തിരുവനന്തപുരം മാർച്ച് 28: കോവിഡ് 19 സാമൂഹ്യ വ്യാപനം ഉണ്ടായോയെന്ന് അറിയാൻ റാപിഡ് ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാസ്‌ക്കുകളും ഉപകരണങ്ങളും നിർമിക്കാൻ കൂടുതൽ സംവിധാനം ഏർപ്പെടുത്തും. കഞ്ചിക്കോട് ഇതിനായി പ്രത്യേക സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കോവിഡ് ബാധയെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് മരിച്ചയാൾക്ക് വിവിധ അസുഖങ്ങൾ ഉള്ളതിനാലാണ് ജീവൻ രക്ഷിക്കാൻ കഴിയാതെ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം തടയാൻ സമൂഹം കരുതലെടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.