തിരുവനന്തപുരം മാർച്ച് 28: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പോലീസ് സ്റ്റേഷനിലെ സേവനം ഡിജിറ്റലായി അഭ്യർത്ഥിക്കാൻ സംവിധാനം ഒരുക്കി കേരളാ പോലീസ്. സ്റ്റേഷനുകളിലേക്ക് പൊതുജനങ്ങൾ നേരിട്ട് എത്തുന്നത് പരമാവധി കുറയ്ക്കാനാണ് ഈ തീരുമാനം.
പോലീസ് സേവനങ്ങൾ നിങ്ങളുടെ വീട്ടുവാതുക്കൽ എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതി പ്രകാരം പരാതികൾ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ അപേക്ഷകൾ ഇമെയിൽ, വാട്സ്ആപ്പ്, ഫോൺ തുടങ്ങിയവ മുഖേന നൽകാം. അപേക്ഷകളിൽ രസീത് നൽകി ഉടനടി നടപടി സ്വീകരിക്കും.