കൊൽക്കത്ത മാർച്ച് 28: കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളായി ഇന്ത്യൻ റെയിൽവേയും. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ട്രെയിൻ കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കാൻ തീരുമാനം. ഐസൊലേഷൻ വാർഡുകളാക്കാൻ ട്രെയിൻ ബോഗികൾ വിട്ടുനൽകാമെന്ന് ദക്ഷിണ പൂർവ റെയിൽവേ അധികൃതർ അറിയിച്ചിരുന്നു.
റെയിൽവേ മന്ത്രി പീയുഷ് ഗോയൽ ബുധനാഴ്ച റെയിൽവേ ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫെറെൻസിങ്ങിലാണ് ഇത് സംബന്ധിച്ച് തീരുമാനം ആയത്. കൺ സൾട്ടേഷൻ റൂമുകൾ, മെഡിക്കൽ സ്റ്റോർ, ഐസിയു, പാൻട്രി എന്നിവയുള്ള താൽക്കാലിക ആശുപത്രിയാകും ഇതെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി കെ യാദവ് പറഞ്ഞു.