തിരുവനന്തപുരത്തും കൊച്ചിയിലും മിൽമ ഓൺലൈൻ പാൽ വിതരണം ചെയ്യും: കെ രാജു

തിരുവനന്തപുരം മാർച്ച്‌ 27: തിരുവനന്തപുരത്തും കൊച്ചിയിലും മിൽമ ഓൺലൈൻ വഴി പാൽ വിതരണം ചെയ്യുമെന്ന് മന്ത്രി കെ രാജു അറിയിച്ചു. മിൽമ വീടുകളിൽ പാൽ എത്തിക്കും. എല്ലാ മിൽമ ബൂത്തുകളും തുറക്കാൻ തടസ്സമില്ലെന്നും മന്ത്രി പറഞ്ഞു.

മിൽമ പാൽ സംഭരണത്തിനും വിതരണത്തിലും വൻ പ്രതിസന്ധി നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ പാൽ വേണ്ടവർ മിൽമയിൽ വിളിച്ചാൽ പാൽ വീട്ടിൽ എത്തിക്കും. സംഭരിക്കുന്ന പാൽ മുഴുവൻ വിതരണം ചെയ്യാൻ കഴിയുന്നില്ല. അധികം വരുന്ന പാൽ ഉപയോഗിച്ച് പാൽപ്പൊടി നിർമാണം നടത്താൻ തമിഴ്നാട്ടിലെ കമ്പനികളുമായി ധാരണയായെന്നും മന്ത്രി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →