കാസർഗോഡ് മാർച്ച് 26: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ ചികിത്സയിൽ കഴിയുന്ന കാസർഗോഡ് സ്രവ പരിശോധനയ്ക്കുള്ള 500 കിറ്റുകൾ എത്തി. കിറ്റുകൾ ജനറൽ ആശുപത്രിയിൽ എത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
പിഎച്ച്സികളിൽ നിന്ന് റഫർ ചെയ്യുന്ന രോഗികളുടെ സ്രവങ്ങൾ മാത്രമേ ജില്ലാ ജനറൽ ആശുപത്രിയിലും ശേഖരിക്കുവെന്നാണ് ജില്ലാ കളക്ടർ അറിയിച്ചത്. ചുമ, പനി, ജലദോഷം, തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങൾ ഉള്ളവരെയാണ് പിഎച്ച്സികളിലെ ഡോക്ടർമാർ റഫർ ചെയുക. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കർശന സുരക്ഷയിലാണ് ജില്ല.