കൊച്ചി മാര്‍ച്ച് 17: വാളയാര്‍ പീഡനക്കേസില്‍ പാലക്കാട് പോക്സോ കോടതി വെറുതെവിട്ട മൂന്ന് പേരെ കോടതിയില്‍ ഹാജരാക്കി. എം മധു, വി മധു, പ്രദീപ് കുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. വെറുതെ വിട്ട പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പാലക്കാട് പോക്സോ കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്.
പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. പ്രതികള്‍ രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്നത് പരിഗണിച്ചാണ് ഹൈക്കോടതി പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിലിടുകയോ ജാമ്യത്തില്‍ വിടുകയോ വേണമെന്ന് നിര്‍ദ്ദേശിച്ചത്.

