മുംബൈ മാര്‍ച്ച് 17: കോവിഡ് 19 ഇന്ത്യയില്‍ ഏറ്റവുമധികം സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ വൈറസ് വ്യാപനം തടയാന്‍ പുതിയ നീക്കം. മഹാരാഷ്ട്രയില്‍ ക്വാറന്റീനില്‍ കഴിഞ്ഞവരെ തിരിച്ചറിയാന്‍ പ്രത്യേക മുദ്ര പതിപ്പിക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അറിയിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗമാണ് തീരുമാനമെടുത്തത്.
രോഗം സംശയിക്കുന്നവരില്‍ ഏഴുപേര്‍ കഴിഞ്ഞ ദിവസം ചികിത്സാകേന്ദ്രങ്ങളില്‍ ചാടിപ്പോയിരുന്നു. ക്വാറന്റീനില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. തെരഞ്ഞെടുപ്പുകള്‍ക്ക് വോട്ടര്‍മാരുടെ കൈയില്‍ രേഖപ്പെടുത്തുന്ന മഷിയാണ് മുദ്ര കുത്താനായി ഉപയോഗിക്കുക. മാര്‍ച്ച് 31 ഈ നടപടി തുടരും.