ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആവർത്തിച്ച് അച്ഛനും അമ്മയും

കൊല്ലം മാര്‍ച്ച് 16: കൊല്ലത്ത് ഏഴ് വയസുകാരി ദേവനന്ദ പുഴയില്‍ മുങ്ങിമരിച്ചതാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് തള്ളി ബന്ധുക്കള്‍. ദേവനന്ദയെ കാണാതായതിന് പിന്നില്‍ ദുരൂഹത ഉണ്ടെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആവര്‍ത്തിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. കുട്ടിയെ കാണാതായത് മുതല്‍ മരണംവരെയുള്ള കാര്യങ്ങളില്‍ ദേവനന്ദയുടെ മാതാപിതാക്കള്‍ക്ക് സംശയമുണ്ട്.

കുട്ടി വീട് വിട്ട് പോകാറില്ലെന്നും അച്ഛനും അമ്മയും പറയുന്നു. പുഴയില്‍ വീഴാനുള്ള സാധ്യതയും അവര്‍ തള്ളിക്കളയുന്നു. സ്വാഭാവിക മുങ്ങിമരണമെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് കൂടി പുറത്തുവന്ന സാഹചര്യത്തില്‍ ദേവനന്ദയുടെ ബന്ധുക്കള്‍ രണ്ട് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥരെ കാണും. ചാത്തന്നൂര്‍ ഏസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →