തൃശ്ശൂര്‍ മാര്‍ച്ച് 14: തൃശ്ശൂരില്‍ കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഉന്നതതല യോഗം ചേരുന്നു. മന്ത്രിമാരായ സി രവീന്ദ്രനാഥ്, എസി മൊയ്തീന്‍, വിഎസ് സുനില്‍കുമാര്‍, എംപിമാരായ ടിഎന്‍ പ്രതാപന്‍, രമ്യഹരിദാസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നു. ഇതുവരെ സ്വീകരിച്ച പ്രതിരോധ നടപടികള്‍ യോഗം വിലയിരുത്തും. തുടര്‍ന്ന് സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ക്കും ബോധവത്ക്കരണ പരിപാടികള്‍ക്കും യോഗം രൂപം നല്‍കും. 1360 പേര്‍ വീട്ടിലും 77 പേര്‍ വിവിധ ആശുപത്രികളിലെ ഐസോലേഷന്‍ വാര്‍ഡുകളിലും നിരീക്ഷണത്തിലാണ്.
തൃശ്ശൂരും കണ്ണൂരും രോഗം സ്ഥിരീകരിച്ചവരുടെ സഞ്ചാരപാത പ്രസിദ്ധീകരിച്ചു. ഇവര്‍ യാത്ര ചെയ്ത സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. തിങ്കളാഴ്ച മുതല്‍ തൃശൂര്‍ മെഡിക്കല്‍ കേളേജിലും സ്രവ പരിശോധനയ്ക്ക് സംവിധാനമുണ്ടാകും.