തൃശ്ശൂര്‍ മാര്‍ച്ച് 13: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ അപേക്ഷ നല്കാന് ബദല്‍ സംവിധാനമൊരുക്കി തൃശ്ശൂര്‍ ജില്ലാ ഭരണകൂടം. വാട്സ് ആപ്പ് വഴിയും ഇമെയില്‍ വഴിയും അപേക്ഷകളും പരാതികളും ഉദ്യോഗസ്ഥരില്‍ എത്തിക്കാനാണ് സംവിധാനം ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം.
കോവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി പരസ്പര സമ്പര്‍ക്കം പരിമിതപ്പെടുത്താന്‍ നിര്‍ദ്ദേശം നല്കുമ്പോള് പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനം തടസ്സപ്പെടാതിരിക്കാനാണ് ബദല്‍ സൗകര്യമൊരുക്കിയത്. വിവിധ ആവശ്യങ്ങള്‍ക്കായി കളക്ടറേയും റവന്യൂ ഉദ്യോഗസ്ഥരെയും സമീപിക്കേണ്ടിവരുന്നവര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം.

