തിരുവല്ലയില്‍ മരിച്ചയാള്‍ക്ക് കോവിഡ് അല്ലെന്ന് സ്ഥിരീകരണം

കോട്ടയം മാര്‍ച്ച് 13: തിലുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുന്നതിനിടെ മരിച്ച ചെങ്ങന്നൂര്‍ സ്വദേശിക്ക് കോവിഡ് 19 വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. നിലവിലെ സാഹചര്യത്തില്‍ പ്രോട്ടോകോള്‍ അനുസരിച്ച് ഒരിക്കല്‍കൂടി സാമ്പിള്‍ പരിശോധനയ്ക്ക് അയക്കും.

കോവിഡ് ലക്ഷണങ്ങളുമായി തിരുവല്ലയിലെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളുടെ പിതാവാണ് മരണപ്പെട്ടത്. ആദ്യഫലം നെഗറ്റീവാണെങ്കിലും ഇദ്ദേഹത്തിന്‍റെ സംസ്ക്കാരം കോവിഡ് 19 പ്രോട്ടോകോള്‍ പ്രകാരം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →