കോവിഡ് 19: പത്തനംതിട്ടയില്‍ നിന്നയച്ച പത്ത് സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ഫലം

പത്തനംതിട്ട മാര്‍ച്ച് 13: പത്തനംതിട്ടയില്‍ നിന്ന് കോവിഡ് 19 പരിശോധനയ്ക്ക് അയച്ച പത്ത് സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ഫലം വന്നു. നിലവില്‍ 31 പേര്‍ ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്. നേരത്തെ ആശുപത്രിയില്‍ നിന്ന് മുങ്ങിയ ആളുടെ പരിശോധന ഫലവും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. മറ്റിടങ്ങളില്‍ പോസ്റ്റീവായ ആളുകളുമായി പത്തനംതിട്ടയിലുള്ള ആര്‍ക്കെങ്കിലും സമ്പര്‍ക്കം ഉണ്ടായെങ്കില്‍ അതും ട്രാക്ക് ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു.

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നവരെ തെര്‍മ്മല്‍ സ്കാനര്‍ ഉപയോഗിച്ച് പരിശോധിക്കുമെന്നും അയപ്പഭക്തരെ നിലയ്ക്കലില്‍ നിയന്ത്രിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം